marubhumi 2

രാത്രി മുഴുവൻ കൂടാരത്തിന്റെ പുറത്ത് കാറ്റടിച്ചു കൊണ്ടേയിരുന്നു . ചിലപ്പോൾ മുറ്റത്തെ മാവിന്റെ അടിയിൽ കരിയിലകൾ അനങ്ങുന്ന ശബ്ദം. ചിലപ്പോൾ ചെറ്റക്കൂരയിൽ ഇളമഴ പെയ്യുന്നു. ചിലപ്പോൾ തെങ്ങിൻ തോപ്പിനുള്ളിൽ മഴക്കാറ്റ് ഉരുളിയിടുന്നു. വളരെ അകലെ നിന്ന് കേട്ട് ചെന്നായ്കളുടെ ഒച്ചയോടൊപ്പം അവയെല്ലാം ലയിച്ചു .കുളത്തിന്റെ അടിയിൽ പായൽപിടിച്ചു അടിഞ്ഞു കിടന്നവയെ കുത്തിയിളക്കി കാറ്റ് . ഇലത്തുമ്പിൽ നിന്നു ഇറ്റു വീഴുന്ന തുള്ളികൾ പോലെ ഓർമ്മകൾ. വഴിയോരത്ത് പോകുന്ന ചെറിയ കണ്ണാടിചാലുകൾ. ചിണുങ്ങുന്ന തോട്. ആർത്തിരമ്പുന്ന മഹാനദി. ഇടവപ്പാതിയിൽ അണപൊടി അകത്ത് കയറുന്ന വെള്ളപ്പൊക്കം. വിറച്ചുകൊണ്ട് ഞാൻ എഴുന്നേറ്റിരുന്നു.

വെയില് മറയ്ക്കാൻ തലയിൽ കെട്ടിയിരുന്ന അറബിക്കുപ്പായവും നീണ്ട അറബിചട്ടയും ഊരി ചുരുട്ടി തലയ്ക്ക് വച്ച് ഞാൻ കിടന്നു. കൂടാരങ്ങളിൽ പ്പോൾ ഒച്ചകളും വർത്തമാനങ്ങളും നിലച്ചുകഴിഞ്ഞരുന്നു. എങ്ങും ശാന്തി. ആടുകളും ഉറങ്ങിത്തുടങ്ങി. ഇടയ്ക്കിടയ്ക്ക് ഒട്ടകങ്ങൾ മാത്രം തലകുലുക്കി കാതുകലും വാലുകളും പട്ട് പട്ട് എന്ന് അടിക്കുന്ന ശബ്ദം ആരോ കയ്യടിക്കുന്നത് പോലെ കേട്ടു. കൂടാരത്തിന്റെ വളരെ അടുത്തുതന്നെ അവ നിൽക്കുന്നതുപോലെ.

രാത്രി ബാക്കിയായ ഇറച്ചിയും റൊട്ടിയും കഴിച്ചതിനുശേഷം ഇസ്മായിൽ അവന്റെ കയ്യിൽ ഉണ്ടായിരുന്നു ടോക്ക ചെറിയ പുകക്കുഴലിൽ നിറച്ചു എനിക്ക് തന്നു. നല്ല ഒന്നാന്തരം പുകയിലയുടെ ഒപ്പം ചില ഉണക്കപ്പച്ചിലകളും ചേർത്തുണ്ടാക്കിയത്. അതൊന്നു ലിച്ചപ്പോൾ എന്റെ ശരീരം ഭാരമില്ലാതെ മാറി. ഒപ്പം ചേർന്ന് മനസ്സും ഒഴുകിത്തുടങ്ങി. കൂടാരത്തിന്റെ മേല്കൂരയിലെ ചെറിയ തുളകാലിലൂടെ ആകാശം കണ്ടുതുടങ്ങി. ഒരുപാട് കാലത്തിനു ശേഷം മേൽക്കൂരയുടെ താഴെ കിടക്കുന്നതു വളരെ വിചിത്രമായി തോന്നി. കൂരല്ലാത്ത ജീവിതം. ബന്ധങ്ങളില്ലാത്ത സ്വാതന്ത്ര്യം . അത് അന്വേഷിച്ചല്ലേ ഇത്രയും ദൂരം വന്നത്!

ഒരുപാട് കാലത്തിനു മുമ്പ്, പല യുഗങ്ങളായികഴിഞ്ഞു എന്ന് പ്പോൾ തോന്നി, ഋഷികേശിൽ ഒരു സന്യാസി എന്നോട് ഇംഗ്ലീഷിൽ പറഞ്ഞു. “There is nothing more fragrant than freedom. My good man, but are you really looking for it?”  അയാളുടെ കണ്ണുകളിൽ കണ്ട മയക്കം എനിക്ക് ഓർമ്മയുണ്ട്. അയാൾ പറഞ്ഞു, “ഞാൻ ഈ നാട്ടുകാരനല്ല. ഈ ലോകത്തിലുള്ളവനും അല്ല. ശരിക്കുപറഞ്ഞാൽ ഈ പ്രപഞ്ചത്തിലുഉള്ളവനും അല്ല. ഞാൻ എനിക്കുള്ളത് മാത്രം.എൻറെ ഉള്ളിലെ ആയിരം പ്രപഞ്ചങ്ങളെയും ഈ പുകകൊണ്ട് ഊതിയണച്ചിട്ടു ഞാൻ ഉറങ്ങാൻ കിടക്കുന്നു” കഞ്ചാവ് വലിച്ച് അകത്ത് കയറ്റി പുകവിടുകൊണ്ടു അവൻ ചിരിച്ചു

ഞങ്ങൾ ഇരുന്ന ഗംഗയുടെ പടിക്കെട്ടിന്ന് മുന്നിലായി അകലെ മലനിരകൾ ഉയർന്നു നിന്നിരുന്നു. കൈയെത്തും എന്നവണ്ണം വളരെ അടുത്ത് അവയെ കാണാം. ആ സന്യാസി പറഞ്ഞത് കേട്ടു എന്റെ ഉള്ളിൽ പെട്ടെന്ന് എന്തോ വിറച്ചു. അടുത്ത ക്ഷണം കോപം തലയ്ക്കുള്ളിൽ ഇരച്ചു കയറി.ഞാൻ ഉറക്കെ ചോദിച്ചു. “അപ്പോൾ ഇഗ്ളീഷുകാർ ഈ നാടിനേ ചൂഷണം ചെയ്യുന്നതിനെപ്പററി താങ്കൾക്ക് ഒന്നും പറയാനില്ലേ? ഇത്രയുംകോടി ജനങ്ങൾ പട്ടിണി കൊണ്ട് നരകിച്ചു ചാകുന്നതും, യുദ്ധങ്ങളിൽ കൊല്ലപ്പെടുന്നതും ഒന്നിനും ഒരു വിലയില്ലേ? നമ്മുടെ മഹാന്മാരുടെ ത്യാഗത്തിനു എന്താണ് പൊരുൾ?”

അയാൾ വെറുതെ ചിരിച്ചതേയുള്ളു. എൻറെ കോപം ആളിക്കത്തി. ഞാൻ എഴുന്നേറ്റ് നിന്ന് ചീറി. “തന്നെപ്പോലുള്ള കീടങ്ങ ള്ളതുകൊണ്ടാണ് ഈ നാട് ഇങ്ങിനെ അടിമയായി കിടക്കുന്നതു . കാലുകൊണ്ട് ചവിട്ടിയരച്ചു കളയേണ്ട അല്പ ജീവിക നിങ്ങൾ “

അയാൾ ചിരിച്ചുകൊണ്ട് ചോദിച്ചു. “സുഹൃത്തേ നിങ്ങളുടെ ഈ മഹനീയമായ നാട്ടിൽ പുഴുക്കളും ഒന്ന് ജീവിച്ചുകൂടെ?”

അവിടെ ഉണ്ടായിരുന്ന എല്ലാവരും അത് കേട്ട് ചിരിച്ചു. ഞാൻ ഉത്തരമില്ലാതെ പകച്ചുനിന്നു. എന്നിട്ട് അവിടുന്ന് ഓടി അകന്നു. എന്റെ ദേഹം മുഴുവൻ നാണവും അറപ്പും പരന്നു ഞാൻ വിറച്ചു കൊണ്ടിരുന്നു. ഗംഗയുടെ പടികളിൽ ഇറങ്ങി താഴെക്കു പോയി വെള്ളത്തിനടുത്ത് നിന്നു. ഇതിനാണോ ഞാൻ പൊരുതിയത്? ജയിലിൽ കിടന്നു അടിയും ചവിട്ടും വാങ്ങിയത്? നാശം. ഇത് വൃദ്ധയായ വേശ്യയെപ്പോലുള്ള നാട്. അപ്പോൾ ആ ക്ഷണത്തിൽ ഞാൻ അവിടുന്ന് പുറത്ത് കടക്കാൻ തീരുമാനിച്ചു .ആ വൃത്തികെട്ട നാട്ടിൽ നിന്ന് എന്നെന്നേക്കുമായി എങ്ങോട്ടെങ്കിലും പോകണം . അതിനെ പൂർണമായും കൈവെടിയണം.

ഇപ്പോൾ അത് ഓർക്കുമ്പോൾ ചിരിയാണ് വരുന്നത്. ബഷീർ കൈവെടിഞ്ഞാൽ പാവം ഭാരതമാതാവന്നു ആര് ചിലവിനു കൊടുക്കും?

ലോകാലോകങ്ങൾ കണ്ടുകഴിഞ്ഞു. പൊളിഞ്ഞ ദേവാലയങ്ങൾ. ദ്രവിച്ച ക്ഷേത്രങ്ങൾ. ആളില്ലാത്ത പള്ളികൾ. ശിഥിലമായ മഹാനഗരങ്ങൾ.പുരാതനമായ  എന്തെക്കൊയോ അവശിഷ്ടങ്ങൾ. വലിയൊരു ആക്രോശം കാറ്റിൽ നിലച്ചത് പോലെ അവ ചുററിലും ഒന്നും കൂടാക്കാതെ പരന്നുവിരിഞ്ഞ ആകാശത്തിന് താഴെ വിറങ്ങലിച്ചു കിടന്നു. ആരുമില്ലാത്ത, ഇടിഞ്ഞു പൊളിഞ്ഞ ചരിത്രമിച്ചങ്ങളുടെ നടുവിലൂടെ ഏകാന്തത സഹിക്കാനാകാതെ തൊണ്ട പൊട്ടി അലറിക്കൊണ്ട് ഞാൻ ഓടിയിട്ടുണ്ട്. കരഞ്ഞു കണ്ണുനീർ വറ്റി വെറുമൊരു തേങ്ങലായി നിന്നിട്ടുണ്ട് .എത്ര കരച്ചിലും കണ്ണീരും കണ്ടവ ഈ മനുഷ്യ സാമ്രാജ്യങ്ങൾ. ശത്രുക്കളെ നോക്കി തിമിർത്തു പൊന്തിയ കോട്ടകൾ. അഹങ്കരിച്ച് നിന്നിരുന്ന അരമനകൾ. എല്ലാം ആയിരം കൊല്ലത്തെ കാറ്റും മഴയും കൊണ്ടു കാലത്തിൻറെ കാറ്റ് ഊതിപ്പറപ്പിച്ചതു പോലെ ചിതറിപ്പരന്നു കിടന്നു. വിശ്വരൂപിയായ ഒരു ഭൂതത്തിന്റെ ദ്രവിച്ചുകൊണ്ടിരിക്കുന്ന ശവം പോലെ.

പക്ഷേ അകലെ എന്റെ ജന്മഭൂമി ഇപ്പോഴും ജീവനോടെയുണ്ട് . എത്രയെത്ര വറുതികൾ, മഹാനാശങ്ങൾ ,അധിനിവേശങ്ങൾ കണ്ടാലും അവൾ മടങ്ങി വരുന്നു. വേശ്യ തന്നെയാണെങ്കിലും എന്റെ അമ്മയല്ലേ? ഞാൻ മരിക്കേണ്ടത് അവളുടെ മടിയിലാണ്. എന്റെ മണ്ണിൽ. മക്കയിൽ നിന്ന് തിരിച്ചപ്പോൾ അത് ഒന്നു മാത്രം എന്റെ മനസ്സിൽ ഉണ്ടായിരുന്നു.

ഇസ്മായിൽ ഒച്ചയോടെ കുറട്ട വിട്ടു ഉറങ്ങുകയായിരുന്നു.അല്ലലില്ലാത്ത കള്ളമറിയാത്ത ഉറക്കം. ഉറങ്ങുമ്പോഴും അവന്റെ പേശികൾ മുറുകിത്തന്നെ രുന്നു. മുഖത്ത് വിശുദ്ധമായ അറിവില്ലായ്മ ഒരു ചോദ്യം പോലെ തങ്ങി നിന്നു. കൂടാരത്തിനു പുറത്ത് ഒട്ടകത്തിന്റെ കുളമ്പൊച്ചകൾ കേട്ടു. കയറുകളോ മറ്റോ ഊരി എടുക്കുന്ന ശബ്ദം. കച്ചവട സംഘത്തിന്റെ തലവൻ പതിയെ സംസാരിക്കുന്നു. അയാൾ ഒട്ടകത്തെ എന്തൊക്കെയോ സ്നേഹ വാക്കുകൾ പറഞ്ഞു താലോലിച്ചു . അതും കിന്നാരം പറയുന്നതുപോലെ ചിനച്ചു.

കുറച്ചുനേരം കഴിഞ്ഞു ഒരു ചെറിയ മുരടനക്കാം ഉണ്ടാക്കിക്കൊണ്ട് ഒരു രാജാവിനെപ്പോലെ നിവർന്ന തലയോടെ അയാൾ അകത്തേക്ക് വന്നു. ഞങ്ങൾ കിടന്നു കഴിഞ്ഞു എന്ന് കണ്ടു ഒന്ന് നിന്നു നോക്കി.എന്റെ മുഖം ഇരുട്ടിൽ ആയിരുന്നതുകൊണ്ട് ഞാൻ ഉറങ്ങിയിരുന്നില്ല എന്ന് അയാൾക്കു മനസ്സിലായില്ല. ഒച്ചയില്ലാതെ എന്റെ അടുത്ത് വന്നു കുനിഞ്ഞു എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. കണ്ണടച്ച് കിടന്നു ഞാൻ അയാളുടെ നോട്ടത്തെ ശരീരം കൊണ്ട് ഞാൻ കണ്ടു. അയാൾ എന്താണ് ചിന്തിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല.

ഒച്ചയില്ലാതെ എന്റെ മുഖത്തേക്ക് കുറെ നേരം നോക്കിയതിനു ശേഷം ഞാൻ കിടന്ന തുണിപ്പായയിൽ ഉണ്ടായിരുന്ന മണല് തട്ടിക്കളഞ്ഞു. പിന്നെ കൈകളെ ഉയർത്തി “ബിസ്മില്ലാഹി റഹ്മാനി റഹീം” എന്നു പറഞ്ഞു. തോക്കു തൊട്ടടുത്തുതന്നെ ചരിച്ചു വെച്ചിട്ട് അപ്പുറത്ത് വിരിച്ചിരുന്ന തുണിപ്പായയിൽ ചെന്ന് ഇരുന്നു

ഞാൻ ആ മരുഭൂമി മുഴുവൻ ഒറ്റയ്ക്ക് കടന്നു വന്നത് അയാളെ അദ്ഭുതപ്പെടുത്തിയിട്ടുണ്ടെങ്കിലും എന്റെ പിടിവാശി തെല്ലു ദേഷ്യവും ഉണ്ടാക്കിയിട്ടുണ്ടാവും എന്ന് എനിക്ക് തോന്നി. അയാൾ ബാക്കിയായ റൊട്ടി ഇരുട്ടിലിരുന്ന് തന്നെ പതിയെ തിന്നു. ചവയ്ക്കുന്ന ശബ്ദം, ഇടയ്ക്കൊരു തൊണ്ടയിടറൽ. ആ ശബ്തങ്ങൾ എനിക്ക് എൻ്റെ ബാപ്പയെ ഓർമ്മപ്പെടുത്തി. എത്ര ഓർത്തെടുത്താലും ബാപ്പയുടെ മുഖം പുകമറയ്ക്കുള്ളിൽ ആണ്. വളരുന്ന പ്രായം മുഴുവൻ അദ്ദേഹത്തിന്റെ കണ്ണുകളെ നോക്കി ഞാൻ സംസാരിച്ചതേയില്ല. ഒരിക്കൽപോലും ഞാൻ ശരിക്കു നോക്കാത്ത മുഖം. നാടുവിടുമ്പോൾ ഞാൻ അദ്ദേഹത്തിന് അവസാനമായി എഴുതി. ‘പഴുത്ത് ചീഞ്ഞ് നാറുന്നു നിങ്ങളുടെ നാടും രാഷ്ട്രവും. ഇനി ഞാൻ ഒരിക്കലും മടങ്ങി വരില്ല. ഉമ്മയോട് പറയുക, ഇനി എനിക്ക് വേണ്ടി രാത്രികൾ തോറും ചോറും വെള്ളവും എടുത്തുവെച്ച് കാത്തിരിക്കേണ്ട എന്ന്. ഈ നാട്യങ്ങൾ എനിക്ക് അറപ്പുണ്ടാക്കുന്നു

അബ്ദുൽ ഖാദറിന് അക്ഷരംകൂട്ടി വായിക്കാൻ മാത്രമേ അറിയുകയുള്ളൂ . ഞാൻ ബാപ്പയ്ക്ക് എഴുതിയ ആദ്യത്തെ കത്തു. മൂത്ത മകനിൽ നിന്നും അങ്ങനെയുള്ള ഒരു കത്ത് ആദ്യമായി കിട്ടുക, അത് രണ്ടാമത്തവൻ്റെ ശബ്‌ദത്തിൽ കേൾക്കുക. അപ്പോൾ അദ്ദേഹത്തിന്റെ മനസ് എങ്ങനെയായിരുന്നു എന്ന് എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. കോപമായിരിക്കും. ദുഃഖമായിരിക്കും. അല്ലെങ്കിൽ ജീവിതത്തിന്റെ എല്ലാ സന്ദർഭങ്ങളിലും അദ്ദേഹം ചെയ്തത് പോലെ പുച്ഛത്തോടെ ഒന്ന് മുരണ്ട്, ഒന്ന് കാർക്കിച്ചു തുപ്പി, ആ കത്ത് മടക്കി കീറി വലിച്ചെറിഞ്ഞിട്ടുണ്ടാവും.

ഈ മരുഭൂമിക്കാലം മുഴുവൻ പല രാത്രികളിലും ഞാൻ ഇരുട്ടിൽ നടന്ന് എന്റെ വീടിന്റെ പടികേറി, അടുക്കളപ്പുറത്ത് ഒന്ന് മുട്ടി, അമ്മയെ വിളിച്ചുണർത്തുകയുണ്ടായി. ഓരോ ദിവസവും അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്ന വെള്ളമൊഴിക്കാത്ത ചോറ് ഉണ്ണാറുണ്ടു. അമ്മ ഇപ്പോഴും ദുഃഖിക്കാറുണ്ടോ? അല്ലെങ്കിൽ മറന്നുകഴിഞ്ഞിരിയ്ക്കുമോ? അതൊരു ശീലം മാത്രമോ? മനസ്സിന്റെയും കൈകളുടെയും. ഞാൻ ജയിലിൽ നിന്ന് പുറത്തു വന്നപ്പോൾ കൈയിൽ കാശില്ലാതെ വീട്ടിലേക്ക് പോകാനുളള മടി കൊണ്ടു ഒരുപാട് കാലം എറണാകുളത്തിലും ഷൊർണൂലും ജീവിച്ചു. ഒടുവിൽനാണം ഒട്ടും കുറയാതെ തന്നെ തലകുനിച്ചുകൊണ്ട് തണുത്ത് ഭാരമേറിയ കാലുകളോടെ ഒരു ദിവസം വീട്ടിലേക്ക് മടങ്ങി. കതകിൽ മുട്ടിയപ്പോൾ തുറന്ന ‘അമ്മയുടെ ആദ്യ വാക്കുതന്നെ ഉണ്ണാനല്ല വിളി ആയിരുന്നു. ഒരു വാക്കു പോലും നിന്ദിച്ചില്ല. ഒന്നും ചോദിച്ചില്ല. ഞാൻ വരും എന്ന് എങ്ങനെ അറിയാമെന്ന് ചോദിച്ചപ്പോൾ വളരെ എളുപ്പത്തിൽ പറഞ്ഞു. “ഇത് ഞാൻ എന്നും എടുത്തു വയ്ക്കുന്നതല്ലേ ?”

ഓരോ രാത്രിയിലും ! മൂന്നുകൊല്ലം! അന്നൊക്കെ ഞാൻ അതോർത്ത് കരഞ്ഞിട്ടുണ്ട് . എന്നിട്ടും ഞാൻ എന്തുകൊണ്ട് അങ്ങനെ എഴുതി? എന്തുകൊണ്ടു വ്രണപ്പെട്ട മനസുകൾ മഹനീയമായവയുടെ മീതേ കാർക്കിച്ചു തുപ്പുന്നു? അല്ല! ആ സംശയം എപ്പോഴും എന്റെ ഉള്ളിൽ ഒരു രഹസ്യ വിത്തായി ഉണ്ടായിരുന്നു. അത് ചിന്തിക്കുന്നവന്റെ അഹങ്കാരം. എന്തിനെയും സംശയിക്കുമ്പോഴല്ലേ ചിന്തിക്കാനുള്ള പഴുതു കിട്ടുന്നതു? ശരി, ശരീരത്തിന്റെ ശീലംതന്നെ. എന്നാൽ തന്നെ അതിൽ എന്താണ് ഒരു കുറവ്? ശരീരത്തിന് എന്താണ് ഒരു പോരായ്മ? മഹനീയമായ എല്ലാം പൂ വിരിയുന്നത് പോലെ സ്വാഭാവികമായി സംഭവിക്കുന്നു. അത് ദൈവത്തിന്റെ സങ്കല്പം. എത്ര അല്പം എന്റെ സ്വത്വം.

എന്റെ കൂടപ്പിറപ്പുകൾ അബ്ദുൽ ഖാദറും ,ഹനീഫയും, ആനുമ്മയും, അബൂബക്കറും സ്വയം മറന്നു ഉറങ്ങുന്നത് ഞാൻ ഭാവനയിൽ കണ്ടു. തലയോലപ്പറമ്പിന്റെ എളിയ പ്രജകൾ എല്ലാവരും ഇപ്പോൾ ഉറങ്ങുകയാവും. തടിക്കച്ചവടത്തിൽ എന്റെ ബാപ്പയെ വഞ്ചിച്ച ദുഷ്ടരും ഉറങ്ങുകയാണ്. എല്ലാവര്ക്കും സുഖനിദ്ര! എൻറെ ഉള്ളിൽ നിന്ന് ഒരു നെടുവീർപ്പുയർന്നു. പതുക്കെ കണ്ണുകൾ അടഞ്ഞു. ചെന്നായകളുടെ ഓരിയിട അകന്നകന്നു പോയി. കാറ്റ് കൂടാരത്തിന്റെ പള്ളയെ ഊതി വീർപ്പിച്ചും ഉന്തിത്തള്ളിയും കളിച്ചു. പുറത്ത് കൂടാരത്തിന്റെ തുകലിന്നു മുകളിൽ മണൽ മഴപോലെ വീഴുന്നുണ്ട്. അകലെ കാറ്റും മണലും എന്തോ പതിയെ സംസാരിക്കുന്നത് പോലെ. രാത്രി മുഴുവൻ തുടരുന്ന ആ നർമ്മസല്ലാപം പകൽ മണലിൽ എഴുതി ആരോ വച്ചിട്ടുണ്ടാവും. നനുത്ത പൂഴിയുടെ മീതെ വരച്ചിട്ട രേഖകൾ. ചെറിയ കുഴികൾ, മണ്ണ് കുമിച്ചിട്ട കൂമ്പാരങ്ങൾ, എന്തോ ഓർമ്മകൾ , ഏതോ സന്താപങ്ങൾ, നെടുവീർപ്പുകൾ. ഓരോ ദിവസവും മരുഭൂമി പുലരി വെളിച്ചത്തിൽ പുതു രൂപം കൊണ്ടു ഉണരുന്നു .

കച്ചവട സംഘത്തിന്റെ തലവനെ കബീർ എന്ന് പറയും. അയാൾ ഉറങ്ങാനൊരുങ്ങുന്നതായി തോന്നിയില്ല. ഭക്ഷണം കഴിഞ്ഞു പുകവലിച്ചു തുടങ്ങി. അത് രാത്രി മുഴുവൻ ഉറങ്ങാതിരിക്കുന്നതിനുള്ള വഴി. ഒരു കച്ചവട സംഘം കൊണ്ടുനടത്തുക എന്നത് വലിയൊരു ഉത്തരവാദിത്വം. ആടുകൾ, ഒട്ടകങ്ങൾ തുടങ്ങി മനുഷ്യർ വരെ പല ജീവികൾക്കും ചുമതല അയാൾ മാത്രം. ഒട്ടേറെ കച്ചവട യാത്രകളും, ഒരുപാട് അനുഭവങ്ങളും കഴിഞ്ഞുമാത്രമേ ഒരാൾ കബീർ ആയി മാറാൻ കഴിയൂ. ചെല്ലുന്ന നാട്ടുകൾ മുഴുവൻ പല ഗോത്രവർഗങ്ങളിലും അയാൾക്ക് വിവാഹബന്ധങ്ങൾ ഉണ്ടാവും. അതിലൂടെ സ്നേഹവും സഹായവും നേടും. ഞാൻ കണ്ട ഓരോ കബീറും മഹാ പ്രജാപതികൾ. ഉഗ്രതാപിയായ മരുഭൂമി അവരെ വജ്രമായി മാറ്റിയിട്ടുണ്ടാവും. അതുകൊണ്ടാണ് കബീർമാരുടെ കബീർ ആയി നബിയെ അവർ പറയുന്നത്.

കൂടാരത്തിന്റെ ഇരുട്ടിൽ അയാളുടെ പുകക്കുഴലിന്റെ കനൽപൊട്ടു തെളിഞ്ഞു അണഞ്ഞു കൊണ്ടിരുന്നു. ഒരുപാട് ഉറക്കമില്ലാത്ത അനാഥമായ രാത്രികൾക്ക് ശേഷം അടുത്ത് അയാൾ ഉണ്ടായിരുന്നതു നിക്ക് വല്ലാത്തൊരു അഭയബോധം ഉണ്ടാക്കി. അയാൾ അവിടെ ഉണ്ടായിരിക്കുന്നതുവരെ എന്റെ ജീവന്നു ഉറപ്പുണ്ട്. അയാൾ എൻറെ മേൽകൂര. എന്റെ ചുമരുകൾ. എന്റെ ഉറച്ച നിലം. ഇമകൾ അടഞ്ഞുവന്നു. ചിന്തകൾ ഓരോന്നായി പൊഴിഞ്ഞു. ഞാൻ ഉറക്കത്തിലേക്ക് താണു .പതിവുപോലെ എപ്പോൾ ഉറങ്ങി എന്നറിയില്ല.

പിറ്റേദിവസം പലതരം ശബ്ദങ്ങൾ കലർന്ന കലപില കേട്ട് ഞാൻ ഉണർന്നു. അപ്പോഴും പുലർന്നിരുന്നില്ല. പക്ഷേ കച്ചവട സംഘം മുഴുവൻ ഉണർന്ന് ചുറുചുറുക്കോടെ പുറപ്പെടാനുള്ള ഒരുക്കങ്ങളിൽ ഏർപ്പെട്ടിരുന്നു. എന്റെ കൂടാരത്തിൽ ഞാൻ കിടന്നിരുന്ന ഭാഗം മാത്രം അഴിച്ചെടുക്കാൻ ബാക്കി. ആടുകളെ അടച്ചിരുന്ന മുളകൊണ്ടുള്ള വളവ് ഒരാൾ തുറന്നു അവയെ പുറത്താക്കി, മുളകൾ പറിച്ചെടുത്തുകൊണ്ടിരുന്നു. പുറപ്പെടുന്നതിന്റെ ഉത്സാഹത്തിൽ ആടുകൾ ഒച്ചയുണ്ടാക്കി ചാടിക്കളിച്ചു. മുതിർന്ന ആടുകൾ ഒന്നിൻറെ മീതെ ഒരു കയറി ഒന്നിക്കാൻ ശ്രമിച്ചു.

നിഴൽരൂപങ്ങളായി നിന്ന ഒട്ടകങ്ങൾക്ക് മീതെ മടക്കിച്ചുരൂട്ടി കെട്ടിയ കൂടാരങ്ങൾ, മനുഷ്യർ കേറി ഇരുന്നു യാത്ര ചെയ്യുന്ന പല്ലക്കുകൾ, ഒട്ടകങ്ങളെ ഓടിക്കുന്നവർ ഇരിക്കുന്ന തുകൽപീഠങ്ങൾ തുടങ്ങിയവ കയറ്റി കെട്ടിയിരുന്നു . ഒട്ടകങ്ങൾ അയവിറക്കിക്കൊണ്ട് അല്പം പൊങ്ങച്ചം കയറ്റുന്നത് പോലെ മോന്ത പൊക്കി താഴ്ന്ന കണ്ണുകൾ കൊണ്ട് നോക്കി നിന്നു. ഞങ്ങളുടെ കൂടാരത്തിനരിക രണ്ടുപേർ ചേർന്ന് ഒരു ഒട്ടകക്കുട്ടിയെ വളരെ ബുദ്ധിമുട്ടി ചാക്കിനുള്ളിൽ കയറ്റാൻ ശ്രമിച്ചു. നടക്കാനാവാത്ത പിഞ്ചു കുട്ടികളെ അങ്ങനെ തല മാത്രം പുറത്തു കാണത്തക്ക വിധം ചാക്കിൽ കെട്ടി അമ്മയുടെ മീതെ തന്നെ കയറ്റിക്കൊണ്ട് പോവുക അവരുടെ രീതി. കുറെ നേരം ബലം പിടിച്ചതിനു ശേഷം മതിയെന്നാക്കി ഒരു കുസൃതിപ്പുഞ്ചിരി തോന്നിച്ചുകൊണ്ടു കൂടി ചാക്കിനുള്ളിൽ സുഖമായി ഒതുങ്ങി ഇരുന്നു.

അല്പം അകലെ അമ്പത് അറുപത് കഴുതകൾ നിർത്തിയിട്ടുണ്ടായിരുന്നു. അവ രണ്ട് രണ്ടായി, അവയ്ക്ക് മാത്രം അറിയാവുന്ന ഒരു വലുപ്പചെറുപ്പച്ചിട്ടയിൽ നിരയായിനിന്നു. അത്ര കഴുതകൾ ആ സംഘത്തിൽ ഉണ്ടായിരുന്നു എന്ന് ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത്. ആടുകളും കഴുതകളും ഉള്ള യാത്രസംഘങ്ങൾ പൊതുവേ വളരെ പതുക്കെ പോകാനെ കഴിയുകയുള്ളൂ. അവയ്ക്കു ദിവസവും വെള്ളം വേണം. ഒട്ടകങ്ങൾ മാത്രമുള്ള കച്ചവ സംഘങ്ങൾ ഒരുപാട് ദിവസങ്ങൾക്കു തുടർന്ന് യാത്ര ചെയ്യാൻ കഴിയും. ഒട്ടകങ്ങൾ ഒരാഴ്ച വരെ കുടിവെള്ളമില്ലാതെ നടക്കും. പക്ഷേ ഇവർ റിയാദിൽ നിന്നും യെമനിൽനിന്നും കഴുതകളിൽ ഭാണ്ഡം കയററി ബാഗ്‌ദാദിലേക്കു കൊണ്ടുപോകുന്നു. ഒപ്പം ഭക്ഷണത്തിനായി ആടുകൾ. കച്ചവടക്കാർ അവർ കൊണ്ടുപോകുന്ന വസ്തുക്കളെപ്പറ്റി പുറത്ത് ആരും അറിയാതിരിക്കാൻ ശ്രദ്ധിക്കും. ഏതു വാർത്തയും മരുഭൂമിയിൽ ഉടൻതന്നെ പ്രചരിക്കും. അറബിക്ക് എട്ട് ദിക്കും നാക്കു എന്നു ചൊല്ല്.

ഈ യാത്രസംഘം കടുത്ത യാത്ര ഒഴിവാക്കാനായി തെക്കു യെമനിൽ നിന്നു വടകോട്ടു വിരിയുന്ന റൂബ്ബ് അൽ ഖാലി എന്ന് മഹാമരുഭൂമിയെ ഒഴിവാക്കി പടിഞ്ഞാറൻ കരയിലൂടെ മക്കയിലേക്ക് എത്തി, അവിടുന്ന് മണതാഴ്‌വരയിലൂടെ റിയാദിലേക്കു കടന്നു. ഇവിടെ നിന്നു വടക്കു തഹ്ന മരുഭൂമിയിലൂടെ ചെല്ലുന്ന ജലപാതയിലൂടെ മുമ്പോട്ട് പോകുന്നു .

കിണറ്റിൽ നിന്നും വെള്ളം കോരി തുക സഞ്ചികളിൽ നിറച്ചു ചിലർ. മറുവശത്ത് പെണ്ണുങ്ങളും ആണുങ്ങളും വീട്ടുസാധനങ്ങളെയും മറ്റ് ചരക്കുകളെയും കയറ്റി കെട്ടിവച്ചു. പലതവണ ചെയ്തതു യതുകൊണ്ട് ഓരോരുത്തരുടെ പണിയും വളരെ കൃത്യമായി ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഒരാൾ കയറ് വലിച്ച് മറുവശത്തേക്ക് എറിഞ്ഞപ്പോൾ മറ്റൊരാൾ മറുവശത്തു നിന്നു അത് പിടിച്ചു വലിച്ചു മുറുക്കിക്കെട്ടി. നാടോടികളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഹോഷം എന്നത് പുതിയ സ്ഥലത്തിലേക്ക് പുറപ്പെടുന്നതു എന്ന് തോന്നി.ഏത് സ്ഥലത്തും അവർ ഒരു മാറ്റവും ഇല്ലാതെ ഇതേ കൂടാരങ്ങളെ ഇതുപോലെ കെട്ടിയുണ്ടാക്കും. ഒറ്റ വാക്കുമ്പോളും സംസാരിക്കേണ്ടതില്ല. പല മൈൽ ദൂരം വിരിഞ്ഞു കിടന്ന ആ ഉറപ്പില്ലാത്ത മണ്ണിൽ അവരുടെ ഉള്ളിൽ ഉറപ്പുള്ള ഒരു വീട് എപ്പോഴും ഉണ്ടു.

ഓരോരുത്തരും വളരെ ആവേശത്തോടെ സംസാരിച്ചുകൊണ്ട് പണിയെടുത്തു . കുട്ടികൾ നീണ്ട യാത്രയെക്കുറിച്ച് യാതൊരു ബോധവുമില്ലാതെ ഉച്ചത്തിൽ ചിരിച്ചും ശബ്ദിച്ചും ഓടിക്കളിച്ചു. അവരെ നിയന്ത്രിക്കാൻ ശ്രമിച്ച അമ്മമാർ ഉറക്കെ വിളിച്ചു കൂവി. എന്റെ ഇടതുവശത്ത് കിഴക്കൻ ആകാശം അപ്പോൾ ചെറിയൊരു പുഞ്ചിരിയായി വിടർന്നുകൊണ്ടിരുന്നു.

ഞാൻ കൂടാരത്തിന്റെ പുറത്ത് വന്നു നിൽക്കുന്നത് കണ്ട് ഇസ്മായിൽ കൂട്ടത്തിൽ നിന്നും എൻറെ പേര് വിളിച്ചുകൊണ്ട് ഓടിവരുന്നത് കണ്ടു. അവന്റെ മുഖത്ത് പതിവുള്ള വലിയ ചിരി ഉണ്ടായിരുന്നു . ഞാൻ കൈവീശി അവനെ അടുത്തേക്ക് വിളിച്ചു. അവൻ ശ്വാസം മുട്ടിക്കൊണ്ട് എന്റെ അടുത്ത് വന്നു “സഹോദരാ ഇപ്പോഴാണോ എഴുന്നേറ്റത്? ഞങ്ങൾ തിരിക്കുന്നു. ബാപ്പയുടെ തീരുമാനം. താങ്കൾക്ക് യാത്രയിൽ വേണ്ട ആഹാരവും വെള്ളവും ഞാൻ എടുത്തു വച്ചിട്ടുണ്ട് . ഇപ്പോഴും വൈകിയിട്ടില്ല. താങ്കൾ ഞങ്ങളുടെ വരികയാണെങ്കിൽ പറയൂ…” എന്ന് പറഞ്ഞു.

“ഇല്ല ഇസ്മായിൽ എന്റെ ലക്ഷ്യം വേറെ. നിങ്ങളുടെ ഈ സഹായം ഞാൻ ഒരിക്കലും മറക്കില്ല. നന്ദി”

അവൻ എന്നെ മൂന്നുതവണ കെട്ടിപ്പിടിച്ചു “സഹോദരാ, താങ്കൾ യാതൊരു അല്ലലും ഇല്ലാതെ ചെന്നെത്തണമെന്ന് പരമകാരുണികനോട് ഞാൻ പ്രാർത്ഥിക്കുന്നു “എന്ന് പറഞ്ഞു

അവൻ കൂടാരത്തിന്റെ ഉള്ളിലേക്ക് കടന്നു ഒരു തുണിസഞ്ചിയും ആട്ടുതുകൽ കൊണ്ട് ഉണ്ടാക്കിയ തണ്ണീർസഞ്ചിയും എടുത്തു കൊണ്ടുവന്നു . “ഇതിൽ രണ്ട് ദിവസങ്ങൾക്ക് വേണ്ട വെള്ളവും റൊട്ടിയും ഉണ്ട് . ഉപ്പിലിട്ട പിസ്തയുണ്ട്, ഇടയ്ക്കിടയ്ക്ക് കഴിക്കുക. കൂട്ടുകാ മരുഭൂമിയിൽ കാണുന്ന പഴങ്ങൾ ഒന്നും തന്നെ കഴിക്കരുത് “

“അതേ, അറിയാം “

ഞാൻ അവനോട് നന്ദി പറഞ് അവൻ തന്നവ സ്വീകരിച്ചു. വെള്ളവും ആഹാരവും ചേർന്ന് നല്ല ഭാരം ഉണ്ടായിരുന്നു. റൊട്ടി നിറഞ്ഞ സഞ്ചി ഞാൻ തോളിൽ കയറ്റി. വെള്ളം നിറഞ്ഞ സഞ്ചി അരയിൽ കെട്ടിവച്ചു .

“നിങ്ങൾ ഇപ്പോൾ തുടങ്ങി സൂര്യ ദിക്കിൽ പൊയ്ക്കൊണ്ടേയിരിക്കുകയാണെങ്കിൽ ഇനിയും ഇരുപതു മൈൽ അകലെ വലിയ ഈന്ത മരത്തിൻറെ പൊക്കത്തുള്ള രണ്ട് പാറകൾ വരും. രണ്ട് മുഖങ്ങൾ ഒന്നു മറ്റൊന്നിനെ നോക്കിക്കൊണ്ടിരിക്കുന്നത് പോലെ അവ പൊന്തി നിൽക്കും. നിങ്ങൾ അത് കാണാതിരിക്കാൻ നിവൃത്തിയില്ല. അവിടെ എങ്ങും വേറെ പാറകൾ ഇല്ല. ഇന്ന് രാത്രിക്കകം അവിടെ പോകാമെങ്കിൽ നന്ന് . അവിടെ ബദുക്കളുടെ ഒരു കിണറുണ്ട് . അതൊരിക്കലും വറ്റില്ല. തൊട്ടടുത്ത മണൽപ്പാറകളിൽ താമസിക്കാനുള്ള ഗുഹകൾ ഉണ്ട്. നല്ല ആഴമുള്ളവ. ഒരുപാട് അകത്തേക്ക് പോകരുത്. ഒരിടത്തും വഴിതെറ്റാൻ പാടില്ല. യാ അള്ളാ! ബദുക്കളിൽ ആരെങ്കിലും നിങ്ങളെ കാണുകയാണെങ്കിൽ നന്നായേനേ”.അവൻ കൈകൾ രണ്ടും ആകാശത്തേക്ക് പൊക്കി ദുഃഖത്തോടെ പറഞ്ഞു

ഞാൻ വീണ്ടും അവനോട് നന്ദി പറഞ്ഞു.” ഇസ്മായിൽ, നീ എന്നെക്കുറിച്ച് ദുഃഖിക്കേണ്ട. എന്റെ വിധി ഞാൻ അള്ളാഹുവിനെ ഏൽപ്പിച്ചു കഴിഞ്ഞു. ഏല്ലാം അവൻ നോക്കിക്കൊള്ളട്ടെ. പോവുക സഹോദരാ “

ആ യാത്ര സംഘം പുറപ്പെടാൻ ഒരുങ്ങി നിന്നു . ആദ്യം നിന്ന പ്രായംചെന്ന കഴുത അതിനെ നയിക്കുന്ന അറബിയുടെ ചൂളമടി കേട്ട് ആദ്യത്തെ കാലെടുത്തു വച്ചു . ആ ചലനം ഒരു തിര പോലെ എല്ലാ കഴുതകളിലേക്കും പടർന്നു. ഒട്ടകങ്ങകൾ പുറകിലുള്ള കാലുകളെ ആദ്യം പൊക്കി എഴുന്നേറ്റ്, പുറത്തുണ്ടായിരുന്ന ഭാരം മുഴുവൻ മുമ്പോട്ട് ചരിഞ്ഞപ്പോൾ ഒറ്റ ക്ഷണം കൊണ്ട് ചുമൽ കുലുക്കി അത് നേരെയാക്കി, മുമ്പിലുള്ള കാലുകളെ മണലിൽ നീട്ടി പൊന്തി. സംഗീതത്തിന്റെ ലയത്തോടെ യാത്രാസംഘം നിലനിരയായി കാലെടുത്തുവച്ച് മുന്നോട്ടുപോയി. വലിയൊരു ഇഴജീവിയുടെ ചലനം പോലെ അതിന്റെ ഓരോ അവയവവും പ്രവർത്തിച്ചു. ഒട്ടകങ്ങൾ ഉത്സാഹത്തോടെ തടിച്ച ചെറിയ വാലുകളെ കൈയ്യടിക്കുന്ന ശബ്ദത്തോടെ അടിച്ചു. പതുക്കെ ആ ചലിക്കുന്ന ഗ്രാമം മണൽത്തിരകളിൽ തോണി നിരകളെ പോലെ ഒഴുകിത്തുടങ്ങി. ഒട്ടകങ്ങളുടെ മീതെ ഉണ്ടായിരുന്ന പല്ലക്കുകൾ ഇടത്തോട്ടും വലത്തോട്ടും ആകാശത്തിഊഞ്ഞാലുപോലെ പതിയെ ആടി. ആടുകളെ കോലുകൊണ്ട് തട്ടി മുമ്പോട്ട് ഓടിച്ചു കൊണ്ട് ഇടയർ അവയുടെ പുറകിൽ നടന്നു.

ഇസ്മായിൽ എന്നോട് പിന്നെയും യാത്ര പറഞ്ഞ് അവരോടൊപ്പം ചെന്ന് ചേർന്നു. അനങ്ങി അനങ്ങി ചെല്ലുന്ന പല്ലക്കുകളിൽ ഒന്നിൽ നിന്നും ഒരു മൂർച്ചയുള്ള നോട്ടം ഞാൻ എന്റെ ദേഹം കൊണ്ട് അറിഞ്ഞു.പെട്ടെന്ന് എന്റെ ഉള്ളിൽ നിന്നും എന്തോ ഒന്ന് വിടർന്നു. അത് ഒഴിവാക്കാനായി ഞാൻ കിഴക്ക് നോക്കി തിരിഞ്ഞ് വേഗം നടന്നു തുടങ്ങി . അപ്പോൾ പുറകിൽ നിന്നും കച്ചവട സംഘത്തിന്റെ തലവൻ എന്നെ വിളിച്ചു. തന്റെ ഒട്ടകം വേഗം ഓടിച്ച് പൂഴി പാറിച്ചു കൊണ്ട് അയാൾ എന്നെ നോക്കി വന്നു . അയാളുടെ ചുവന്ന താടി സൂര്യ രശ്മിയിൽ തീ പോലെ തിളങ്ങി. എന്റെ അടുത്ത് വന്ന് ഒട്ടകത്തിൽ നിന്നും ഇറങ്ങി രണ്ട് കൈകൊണ്ടും എന്റെ രണ്ടു കൈകളെയും പിടിച്ചു ഞെരിച്ചുക്കൊണ്ട് എന്റെ മുഖം കുറേനേരം സൂക്ഷിച്ചു നോക്കി. പിന്നെ ഇടറുന്ന ശബ്‌ദത്തിൽ എന്നോട് പറഞ്ഞു “നീ വാഴ്ത്തപ്പെട്ടവനാണ് കൂട്ടുകാരാ. നിനക്ക് മരണമില്ല. നിനക്ക് അള്ളാഹുവിന്റെ അനുഗ്രഹം എപ്പോഴും ഒപ്പമുണ്ട് “. എന്നെ വാരിപ്പുണർന്ന് എന്റെ കവിളുകളിൽ ചുംബിച്ചതിനു ശേഷം കണ്ണുകളിലേക്കുള്ള നോട്ടം ഒഴിവാക്കി തിരിഞ്ഞ് നടന്നു ഒട്ടകത്തിൽ കയറി അകന്നു പോയി.

അയാളുടെ കുപ്പായം കാറ്റിൽ തിരയിളകി. അപ്പോഴേക്കും മണൽ തിരകൾക്കപ്പുറത്ത് ഒരുപാട് ദൂരം പോയി കഴിഞ്ഞിരുന്ന യാത്രാ സംഘത്തിന്റെ ഒപ്പം അദ്ദേഹം ചെന്നുചേർന്നു.

എൻറെ ഉള്ളിൽ നിന്നും ഒരു ചിന്ത കുമിള പോലെ മുകളിലെത്തി പൊട്ടി. ഞാൻ കാണുന്ന അവസാനത്തെ മനുഷ്യൻ ആയിരിക്കാം അയാൾ. എന്റെ തൊട്ടുപിന്നിൽ മരണം മാറിൽ കൈ കെട്ടി എന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് നിൽക്കുന്നതായി തോന്നി. പെട്ടെന്ന് എനിക്ക് അവിടുന്ന് നടക്കാൻ കഴിഞ്ഞില്ല.അവർ അകന്നു പോകുന്നത് നോക്കിക്കൊണ്ട് ഞാൻ അവിടെത്തന്നെ ഒരുപാട് നേരം നിന്നു. അകന്നു ചെല്ലുംതോറും അവരുടെ മീതെ സൂര്യ രശ്മികൾ നിന്ന് കത്തി. ആ യാത്ര സംഘം മരുഭൂമിയുടെ മണൽപ്പുറത്ത് തീ നാളങ്ങൾ പോലെ നിന്നു പുളയുന്നതായി തോന്നി. തീ നാളങ്ങൾ ഒഴുകി ഒഴുകി മണൽ കുന്നിൽ മുകളിലേറി ചുവന്ന പുക പോലെ കാറ്റിൽ അലയടിച്ച പൊടിയുടെ ഉള്ളിലേക്ക് റഞ്ഞു.

ഞാൻ തിരിഞ്ഞുനോക്കി. കിഴക്കെ ആകാശം വലിയൊരു ചെമ്പരത്തിപ്പൂവ് പോലെ പുലരിയുടെ ചുവന്ന വെളിച്ചത്തിൽ തുടുത്തു വിരിഞ്ഞിരുന്നു. പ്രിയം നിറഞ്ഞ കൈകളുടെ തഴുകലിൽ നിന്ന് ‘അമ്മ മടിച്ചു മടിച്ചു എടുത്ത് കാണിക്കുന്നതുപോലെ കുഞ്ഞു സൂര്യനെ ചക്രവാളം പുറത്തെടുക്കുകയായിരുന്നു. എന്റെ മുന്നിൽ കണ്ണു ചെന്ന് തൊടാവുന്ന അകലം വരെ മണൽത്തിരകൾ. ഞാൻ മാത്രം ഏകനായി. ഞാനും അവനും. ഞങ്ങൾക്ക് ചുറ്റും ഏകാന്തത. ഏകാന്തതയുടെ അപാരതീരം.

முந்தைய கட்டுரைmarubumi 1
அடுத்த கட்டுரைmarubumi 3